തൃശ്ശൂർ: സംസ്ഥാന പൊലീസ് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടിയുടെ ഭാഗമായി തൃശ്ശൂരിൽ വൻ ലഹരിവേട്ട. 320 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ......
മാന്നാർ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും കുരട്ടിശ്ശേരി വില്ലേജിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം പകൽ വീശിയടിച്ച ശക്തമായ കാറ്റിൽ വിഷവർ ശേരിക്കര മുറിയിൽ കൊച്ചു വീട്ടിൽ കിഴക്കേതിൽ നിർമലയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു.
അപകട സമയത്ത് നിർമലയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ......
ചെങ്ങന്നൂർ: എം.എസ് രാമചന്ദ്രപ്പണിക്ക bvരും ഡോ. കീർത്തി വിദ്യാസാഗറും രചിച്ച സംസ്കൃതിയുടെ വേരുകൾ എന്ന ചരിത്ര ഗ്രന്ഥം ഡോ.പൂജപ്പുര കൃഷ്ണൻ നായർ ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിക്ക് നൽകി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫിസിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോലിറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ സമ്മേളനം നടത്തി. സജി ചെറിയാൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
മെയ്ഡ് ഇൻ ക്യാരവാൻ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മിനി & കൂപ്പർ' എന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ശാന്തമീ രാത്രിയിൽ എന്ന ചിത്രത്തിന് ശേഷം AWA മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം. ......
ചെങ്ങന്നൂര്‍: മനുഷ്യ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന പുസ്തകങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രസാധകരുടെ ചുമതലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വെണ്മണി മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലൈബ്രറിക്ക് ഗോവ മുന്‍ ഗവര്‍ണറും എഴുത്തുകാരനുമായ അഡ്വ. ......
ചെങ്ങന്നൂര്‍:നഗരസഭയും ജെസിഐ ചെങ്ങന്നൂര്‍ ടൗണും സംയുക്തമായി നഗരത്തില്‍ മെഗാ ശുചീകരണം നടത്തി. ജനപ്രതിനിധികള്‍, ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ മെഗാ ശുചീകരണത്തില്‍ പങ്കെടുത്തു. ......
കൊച്ചി: ലോകപ്രശസ്തമായ ട്രാൻസ് ഓഷ്യാനിക് പര്യടനത്തിൻ്റെ ഭാഗമാകാൻ നാവികസേനയുടെ തുഴച്ചൽ പരിശീലന കപ്പൽ ഐ.എൻ.എസ് സുദർശിനി ബാൾട്ടിമോറിൽ എത്തി. കൊച്ചി നേവൽ കമാൻഡിൽ നിന്ന് 5 മാസം മുമ്പ് പുറപ്പെട്ട കപ്പൽ നോർഫോൾക്കിൽ ജൂൺ 19 മുതൽ 23 വരെ നടന്ന സെയിൽ250 മേരിലാൻഡ് ആഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ബാൾട്ടിമോറിൽ എത്തിയത്. ......
കവരത്തി: ലക്ഷദ്വീപിൽ നിയന്ത്രിത രീതിയിൽ മദ്യവിൽപ്പനയും ഉപഭോഗവും അനുവദിക്കുന്ന പുതിയ എക്സൈസ് നിയമത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. കേന്ദ്രഭരണ പ്രദേശത്ത് നാല് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധന നിയമം റദ്ദാക്കിക്കൊണ്ടാണ് 'ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026' രാഷ്ട്രപതി പുറപ്പെടുവിച്ചത്.
ഭരണഘടനയുടെ 240-ാം അനുച്ഛേദപ്രകാരം പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവോടെ, 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതായി. ......
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, രാജ്യത്തെ നീതിന്യായ സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ഡിജിറ്റൽ പരിവർത്തനം പൂർണ്ണ വിജയത്തിലേക്ക്. ദേശീയ നീതിന്യായ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ സമഗ്ര ഡിജിറ്റൽ സംവിധാനത്തിലൂടെ വ്യവഹാര നടപടികളുടെ (Litigation procedures) കാലതാമസം വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചതായി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ ചീഫ് ജഡ്ജി നാസർ മുഹമ്മദ് അൽ ഹാജിരി വ്യക്തമാക്കി. ......